തിരുവനന്തപുരം: റബറിന്റെ വിലയിടിവ് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രശ്നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സംയുക്തമായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇന്ന് ഉച്ചകഴിഞ്ഞു 3.15 നാണ് ഇവര്‍ പ്രധാനമന്ത്രിയെ കണ്ടു കേരളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്. റബര്‍ പ്രശ്നത്തില്‍ കേന്ദ്ര ഇടപെടലാണു കേരളം പ്രധാനമായി ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം