തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ജനുവരി 5ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനമായത്.
സംസ്ഥാനത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനത്തിനെതിരെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. റബര്‍ കര്‍ഷകരുടെ സമരത്തിന് എല്‍ഡിഎഫ് പിന്തുണ നല്‍കാനും എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു.
ബാര്‍ കോഴ വിവാദം, മദ്യനയത്തിലെ തിരുത്തല്‍ എന്നിവയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. പി.സി തോമസും സ്‌കറിയ തോമസും യോഗത്തില്‍ പങ്കെടുത്തില്ല. ഭിന്നത ഒത്തുതീര്‍പ്പായതിന് ശേഷം പങ്കെടുത്താല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നേതാക്കള്‍ മടങ്ങിയത്.