തിരുവനന്തപുരം: പി.സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ചീഫ് വിപ് സ്ഥാനംവയ്ക്കാന്‍ രാജിവയ്ക്കാന്‍ തയാറെന്ന് അറിയിച്ചതായി പി.സി.ജോര്‍ജ്. രാജിക്കത്ത് കൈമാറിയില്ല. യുഡിഎഫ് ആണ് തീരുമാനമെടുക്കേണ്ടത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതായും പി.സി പറഞ്ഞു. കാത്തിരുന്ന് കാണുകയെന്നതാണ് തന്റെ നയം. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായായിരുന്നു അദ്ദേഹം.