മുഖ്യമന്ത്രി നാദാപുരത്ത് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാദാപുരത്ത് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു. ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റി വെച്ചത്. അക്രമസംഭവങ്ങളില്‍ ബിജെപി പ്രവര്‍ത്തകനെ പ്രതിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്.

എന്നാല്‍ വടകരയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. രാവിലെ 11 മണിക്കാണു യോഗം ചേരുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, കെ.പി മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Top