മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അമിത ശബ്ദം; കോടതി നടപടികള്‍ തടസപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ അമിത ശബ്ദം. ശബ്ദ കോലാഹലം കാരണം സ്‌റ്റേഡിയം കോര്‍ണറിനടുത്ത കോടതിയിലെ നടപടികള്‍ തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് ജഡ്ജി പോലീസിനെ വിളിച്ചുവരുത്തി ശബ്ദം കുറക്കാന്‍ നിര്‍ദേശിച്ചു. പോലീസ് നിര്‍ദേശമനുസരിച്ച് സംഘാടകര്‍ പരിപാടിയുടെ ശബ്ദം കുറച്ചു.

Top