പാറ്റ്ന: മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് താന്‍ രാജിവച്ചത് വൈകാരികമായ അബദ്ധമായിരുന്നെന്ന് നിതീഷ് കുമാര്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് സംഭവിച്ച കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് നിതീഷ് കുമാര്‍ രാജിവച്ചിരുന്നത്.
ഇതിന് ജനങ്ങളോട് മാപ്പുപറയുന്നതായും അദ്ദേഹം പറഞ്ഞു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. സര്‍ക്കാരുണ്ടാക്കുന്നതിന് ഗവര്‍ണറുടെ ക്ഷണം കാത്തിരിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.