ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിജയകുതിപ്പ് തുടരാനുറച്ച് മുന്‍ ചാംപ്യന്മാര് ഇന്ന് അങ്കത്തട്ടിലിറങ്ങും. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലാണ് മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക്, ബാഴ്സലോണ, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, അയാക്സ് എന്നിവര്‍ വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്. കൂടാതെ ഫ്രഞ്ച് ചാംപ്യന്മാരായ പാരിസ് സെന്റ് ജര്‍മെയ്നും നാലാംറൗണ്ടില്‍ പോരടിക്കും.
ഗ്രൂപ്പ് ഇയില്‍ മുന്‍ ജേതാക്കളും യൂറോപ്യന്‍ അതികായന്മാരുമായ ബയേണ്‍ റോമയെയും ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സിറ്റി സി.എസ്.കെ.എ മോസ്കോയെയുമാണ് എതിരിടുന്നത്. ഗ്രൂപ്പ് എഫില്‍ ബാഴ്സലോണയുടെ എതിരാളി നാല് തവണ ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തിയ ഹോളണ്ട് പവര്‍ഹൗസായ അയാക്സാണ്. ഇതേ ഗ്രൂപ്പില്‍ പി.എസ്.ജി അപോലിനെയും ഗ്രൂപ്പ് ജിയില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി മാരിബറിനെയും സ്പോര്‍ട്ടിങ് ഷാല്‍ക്കെയെയും ഗ്രൂപ്പ് എച്ചില് ഷക്തര്‍ ഡൊണെസ്ക് ബാറ്റെയെയും അത്ലറ്റിക് ബില്‍ബാവോ പോര്‍ട്ടോയെയും നേരിടും.
ഇന്നത്തെ മല്‍സരത്തില്‍ ഏറ്റവും ശ്രദ്ധേയമാവുക ബാഴ്സഅയാക്സ് പോരാട്ടമാണ്. അയാക്സിന്റെ തട്ടകമായ അംസ്റ്റര്‍ഡാം അരീനയിലാണ് മല്‍സരം. ഉറുഗ്വേ സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാറസിന്റെ ബാഴ്സ ജഴ്സിയില്‍ ചാംപ്യന്‍സ് ലീഗിലെ അരങ്ങേറ്റ മല്‍സരമാണ് ഇന്ന്. അതും തന്റെ മുന്‍ ക്ലബ്ബായ അയാക്സിനെതിരേയാണെന്നതാണ് ശ്രദ്ധേയം. 20072011 സീസണുകളില്‍ അയാക്സിനു വേണ്ടി പന്തുതട്ടിയ സുവാറസ് 110 മല്‍സരങ്ങളില്‍ നിന്ന് 81 ഗോളുകള്‍ നേടിയിട്ടുണ്ട്.