ന്യൂഡല്‍ഹി: എഎപി നേതാവും ഡല്‍ഹി മുന്‍ നിയമന്ത്രിയുമായ സോമനാഥ് ഭാരതി ഇന്ന് ആറുമണിക്കു മുന്‍പ് കീഴടങ്ങണമെന്ന് സുപ്രീം കോടതി. ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
നിങ്ങള്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ ആണെങ്കില്‍ ഓടിയൊളിക്കരുത്. ആദ്യം കീഴടങ്ങുക എന്നിട്ട് കോടതിയില്‍ വരികയെന്നും സുപ്രീംകോടതി അറിയിച്ചു.
നേരത്തെ എഎപി അധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാളും പാര്‍ട്ടിക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കാതെ ഭാരതി കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നാല്‍പ്പത്തിയൊന്നുകാരനായ ഭാരതി 2010ലാണ് ലിപിക മിത്രയെ വിവാഹം ചെയ്തത്. ഗര്‍ഭിണിയായിരുന്ന സമയത്ത് ലിപികെയെ നായയെക്കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.