മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ തിരാത്ത് ബിജെപിയില്‍ ചേര്‍ന്നു.ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പാര്‍ട്ടി പ്രവേശനം.
യുപിഎ സര്‍ക്കാരില്‍ വനിതാ, ശിശുക്ഷേ മന്ത്രിയായിരുന്നു കൃഷ്ണ തിരാത്ത്. ബിജെപിയില്‍ എന്റെ റോള്‍ എന്താണെന്ന് അമിത് ഷാ തീരുമാനിക്കും. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കളിലൊരാള്‍ക്ക് സീറ്റ് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചില്ല. ഇതാണ് കൃഷ്ണ കോണ്‍ഗ്രസ് വിടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തെയാണ് കൃഷ്ണ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എഎപിയിലെ മുതിര്‍ന്ന നേതാക്കളായ കിരണ്‍ ബേദി, ഷാസിയ ഇല്‍മി, വിനോദ് കുമാര്‍ ബിന്നി എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

Top