മുംബൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌റ അന്തരിച്ചു. 77 വയസായിരുന്നു. ഏറെനാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മുംബൈയില്‍ നടക്കും. മഹാരാഷ്ട്രയിലായിരുന്നു അദ്ദേഹം പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്. 2006ല്‍ ആയിരുന്നു കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്. പെട്രോളിയം വകുപ്പ് മന്ത്രിയായാണ് അദ്ദേഹം സേവനം സേവനം അനുഷ്ടിച്ചിരുന്നത്.