മുംബൈ: മുന്‍നിര താരങ്ങളെ വില്‍ക്കാന്‍ ഐപിഎല്‍ ടീമുകള്‍ തയാറെടുക്കുന്നു. കഴിഞ്ഞ സീസണിലെ ലേലത്തില്‍ 14 കോടി രൂപ മുതല്‍ മുടക്കി എടുത്ത യുവരാജ് സിംഗിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍ കൈവിടുകയാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ള പ്രമുഖരെ ഒഴിവാക്കാനാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ തീരുമാനം.
13 പേരെ ഒഴിവാക്കിയ ഡെയര്‍ഡെവിള്‍സാണ് താരങ്ങളെ ഒഴിവാക്കിയതില്‍ മുന്നിലുള്ളത്. 11 പേരെ മാത്രമാണ് അവര്‍ നിലനിര്‍ത്തിയത്. പീറ്റേഴ്‌സണ് പുറമേ റോസ് ടെയ്‌ലര്‍, ദിനേശ് കാര്‍ത്തിക്, മുരളി വിജയ്, രാഹുല്‍ ശര്‍മ, വെയ്ന്‍ പാര്‍നല്‍, ജിമ്മി നീഷം തുടങ്ങിയ പ്രമുഖരെയും ഡല്‍ഹി ഒഴിവാക്കുകയാണ്.
സഹീര്‍ഖാനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കി. എന്നാല്‍ വീരേന്ദര്‍ സെവാഗിനെ കിംഗ്‌സ് ഇലവനും ഹര്‍ഭജന്‍ സിംഗിനെ മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തിയിട്ടുണ്ട്. യുവതാരങ്ങളെ ടീമിലെടുത്ത് സീസണില്‍ തിരിച്ചുവരുകയാണ് ഐപിഎല്‍ ടീമുകളുടെ ലക്ഷ്യം.