മുരളി ദേവ്‌റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റ് ഇന്നത്തേയ്ക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. പുതിയ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് ദേവ്‌റയുടെ നിര്യാണത്തില്‍ അംഗങ്ങള്‍ അനുശോചിച്ചത്. ചൊവ്വാഴ്ച സഭാ നടപടികള്‍ സാധാരണപോലെ നടക്കും.

Top