മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ സംസ്ഥാനത്തിന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജലനിരപ്പ് ഉയര്‍ന്നതോടെ വനത്തിനും വന്യജീവികള്‍ക്കും ഉണ്ടാകുന്ന നാശം സുപ്രീം കോടതിയുടേയും ഹരിത െ്രെടബ്യൂണലിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരും. വിഷയത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. കേസുകളുടെ കാര്യമൊക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ നോക്കുമെന്നും താന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top