മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 130 അടിയായി ഉയര്‍ന്നു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 129.80 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതുമൂലമാണ് ഇത്. മിനിട്ടില്‍ 52.88 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ട് സന്ദര്‍ശിക്കാന്‍ മേല്‍നോട്ട സമിതി എത്തിയേക്കും. ആഗസ്റ്റില്‍ സന്ദര്‍ശനം നടത്താന്‍ സമിതി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജലനിരപ്പ് കുറവായിരുന്നതിനാല്‍ എത്തിയില്ല.

കഴിഞ്ഞ വര്‍ഷം ഇതേ സമയം 138.9 അടിയായിരുന്നു ജലനിരപ്പ്. 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നല്ല മഴ ലഭിക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവിലും തമിഴ്‌നാട് കുറവ് വരുത്തിയിട്ടുണ്ട്.

Top