ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. കേസില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.