കുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ഇന്നു വൈകീട്ടോടെ ജലനിരപ്പ് 140 അടി പിന്നിടാനാണ് സാധ്യത.ഇന്നു രാവിലെ ഏഴിനെടുത്ത കണക്കനുസരിച്ച് 139.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 1326 ഘനയടി വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഇന്നലെ മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്ത് 5.2 മില്ലിമീറ്റര്‍ മഴയും തേക്കടിയില്‍ 4.8 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ബേബി ഡാമിന്റെ ചോര്‍ച്ച ശക്തിപ്രാപിച്ചിട്ടുണ്ട്.