മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നടപടികളില്‍ നിന്നും കേരളത്തെ തടയണമെന്ന ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതില്‍ നിന്നും കേരളത്തെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വേനലവധിക്കുശേഷമേ ഹര്‍ജി പരിഗണിക്കാനാവൂയെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്നും കോടതി വിലയിരുത്തി. ഇതോടെ പരിസ്ഥിതി ആഘാതപഠനവുമായി കേരളത്തിനു മുന്നോട്ടു പോകാം.

മാര്‍ച്ച് അവസാനമാണ് പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതിയാഘാത പഠനത്തിന് സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് തീരുമാനമുണ്ടായത്.

Top