മുല്ലപ്പെരിയാര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്നും പനീര്‍ശെല്‍വം പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയത്.

Top