മുല്ലപ്പെരിയാര്‍: സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി പി.ജെ ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിയായി ഉയര്‍ന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം വന്നാല്‍ വേണ്ട മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കാഞ്ചിയാര്‍ അയ്യപ്പന്‍കോവില്‍, ആനവിലാസം, ഉപ്പുതറ, ഏലപ്പാറ, പെരിയാര്‍ മഞ്ചുമല എന്നീ ഗ്രാമങ്ങളെയാണ് പ്രശ്‌നം നേരിട്ട് ബാധിക്കും ഈ ഗ്രാമങ്ങളിലുള്ള 2000ത്തില്‍പരം ജനങ്ങള്‍ക്ക് അടിയന്തിരഘട്ടത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Top