ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കു കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ തയാറാണെന്നു കേരളം സുപ്രീംകോടതിയില്‍ അറിയിച്ചു. മേല്‍നോട്ടസമിതി നിര്‍ദേശിക്കുന്നവരെ മാത്രമേ അകത്തേയ്ക്കു കയറ്റിവിടുകയുള്ളുവെന്നും കേരളം കോടതിയില്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാറിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു തമിഴ്‌നാട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണു കേരളം ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇപ്പോള്‍ ഡാമിന്റെ സുരക്ഷാ ചുമതല കേരളത്തിനാണ്.