കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി താഴ്ന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും തമിഴ്‌നാട് വെള്ളം കൊണ്ടു പോകാന്‍ ആരംഭിച്ചതുമാണ് ജലനിരപ്പ് കുറയാന്‍ കാരണം. സെക്കന്റില്‍ 770 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2000 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ട് പോകുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തു നേരിയ തോതില്‍ മഴയുണ്ട്.
മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി അണക്കെട്ട് വരെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയുടേയും റവന്യൂ, പോലീസ്, അഗ്നി ശമന സേന ഉദ്യോഗസ്ഥരുടേയും സംയുക്ത സംഘം ശനിയാഴ്ച പരിശോധന നടത്തും.