കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ജലനിരപ്പ് 140 അടിയായത്. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച വൈകുന്നേരം 139.6 അടി പിന്നിട്ടിരുന്നു. സെക്കന്‍ഡില്‍ 1358 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്