മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 15 വയസില്‍ വിവാഹം കഴിക്കാം:ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്:മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 15 വയസാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് ഗുജറാത്ത് ഹൈക്കോടതി. പതിനേഴ്കാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ ചൈല്‍ഡ് മാര്യേജ് ആക്ട് പ്രകാരമുളള കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഉത്തരവിട്ടത്.

ഋതുമതിയാകുമ്പോഴോ അല്ലെങ്കില്‍ 15 വയസാകുമ്പോഴോ മുസ്ലീം പെണ്‍കുട്ടികള്‍ വിവാഹിതരാകാന്‍ യോഗ്യരാണെന്ന് ജസ്റ്റിസ് ജെ.ബി പര്‍ദിവാലയാണ് ഉത്തരവിട്ടത്. പതിനഞ്ച് വയസാകുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം ഇല്ലെങ്കിലും വിവാഹം കഴിക്കാമെന്നും കോടതി ഉത്തരവിട്ടു.

സൂറത്ത് സ്വദേശിയായ യൂസഫാണ് പതിനേഴ്കാരിയെ വിവാഹം കഴിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിവാഹം. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം താന്‍ സന്തോഷവതിയായാണ് കഴിയുന്നതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം തന്നെ പോകാനും കോടതി അനുവദിച്ചു.

Top