തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ പോലീസ് സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. തിരുനെല്‍വേലി തെളിവെടുപ്പില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. തിരുനെല്‍വേലിയിലെ ഇവരുടെ ഫാക്ടറി, ഗോഡൗണുകള്‍, അഞ്ചോളം മുറികള്‍ എന്നിവയാണ് പോലീസ് പരിശോധിച്ചത്. ബെംഗളൂരുവിലും നിഷാമിനെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.ആയുധം കൈവശംവെയ്ക്കല്‍, മയക്കുമരുന്ന് ബന്ധം എന്നിവയിലൂന്നിയ അന്വേഷണമാണ് പോലീസ് നടത്തിയത്. ഇയാളുടെ ഫോണ്‍കോളുകള്‍ സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.
ഇയാള്‍ക്ക് 12 കാറുകളാണുള്ളതെന്നാണ് അറസ്റ്റ് സമയത്ത് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇരുപതോളം വാഹനങ്ങള്‍ ഉണ്ടെന്നാണ് നിലവിലെ വിവരം. നാല് വാഹനങ്ങളാണ് ബംഗളൂരുവിലെ തെളിവെടുപ്പില്‍ കണ്ടെത്തിയത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുന്ന നിഷാമിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ശ്രമിക്കും. കൊക്കെയിന്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിനാണിത്. ഈ കേസില്‍ പിടിയിലായ യുവനടന് ഷൈന്‍ ടോം ചാക്കോയുള്‍പ്പെടെ സിനിമാരംഗത്തെ പലരുമായും നിഷാമിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാലാണിത്.