മൂന്നാര്‍ സമരത്തിന്റെ വിജയത്തിന് പിന്നില്‍ ട്രേഡ് യൂണിയനുകളെന്ന് എം.എം മണി

സൂര്യനെല്ലി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം വിജയിച്ചതിന് പിന്നില്‍ ട്രേഡ് യൂണിയനുകളാണെന്ന് സി.പി.എം നേതാവ് എം.എം.മണി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ കൊണ്ടാണ് തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് ലഭിച്ചത്. സൂര്യനെല്ലി ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ ബോണസില്‍ സമരം ഒത്ത് തീര്‍പ്പാക്കാന്‍ സമരം നയിച്ചവര്‍ ശ്രമിച്ചിരുന്നു. ട്രേഡ് യൂണിയനുകളെ കുറ്റം പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. അവസാനം വരെ ട്രേഡ് യൂണിയനുകള്‍ മാത്രമെ തൊഴിലാളികള്‍ക്ക് ഒപ്പമുണ്ടാകൂ. അതിനാല്‍ തൊഴിലാളികള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. ട്രേഡ് യൂണിയനുകള്‍ക്കെതിരെ സംസാരിക്കുന്നവര്‍ കമ്പനിയെ സഹായിക്കാന്‍ ശ്രമിക്കുന്നവരാണെന്നും മണി ആരോപിച്ചു.

Top