കൊച്ചി: മൂന്നാറിലേക്ക് പോകുന്നത് നിരാഹാരം കിക്കുന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയെ കാണാനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമരം നടത്തുന്ന തൊഴിലാളികളെ കാണാനാണ് പോകുന്നത്. സമരത്തിന് പരിഹാരം കാണുന്നതു വരെ മൂന്നാറില്‍ തുടരുമെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി വിഷയങ്ങള്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വാക്കുമാറില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാറില്‍ നില്‍ക്കേണ്ടത് പാര്‍ട്ടി നിലപാടിനൊപ്പമാണെന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. തനിക്കല്ല പിന്തുണ നല്‍കേണ്ടത് സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.