മൂന്നാറില്‍ സമരം ശക്തം; നിരാഹാരമനുഷ്ടിച്ച ആറ്‌പേരെ ആശുപത്രിയിലേക്ക് മാറ്റി

മൂന്നാര്‍: കൂലിവര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം ചെയ്യുന്ന ഐക്യ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ആറു പ്രവര്‍ത്തകരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പകരം ആറ് തൊഴിലാളികള്‍ നിരാഹാരം തുടങ്ങി. സിഐടിയുവിലെ ലീലപല്‍രാജ്, പളനിയമ്മ, എഐടിയുസിയിലെ രാധിക ചുരുളി, ഭാഗ്യലക്ഷ്മി, ഐഎന്‍ടിയുസിയിലെ മല്ലിക, വള്ളിദേവി എന്നിവരാണ് നിരാഹാരമാരംഭിച്ചത്.

തോട്ടം തൊഴിലാളികളുടെ മിനിമം വേതനം 500 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണു സമരം നടത്തുന്നത്. ഐക്യ ട്രേഡ് യൂണിയനും സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയും വെവ്വേറെയാണു സമരം നടത്തുന്നത്.

വേതന വര്‍ധന സംബന്ധിച്ച് തിങ്കളാഴ്ച നടന്ന പിഎല്‍സി യോഗത്തിലും തീരുമാനമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം ശക്തമാക്കിയിരിക്കുന്നത്.

Top