തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസില്‍ വിധി പറയുന്നതു നാളത്തേക്കുമാറ്റി. മൂന്നു പ്രതികള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. ജയചന്ദ്രന്‍, സുധീഷ്, ഹസന്‍ സന്തോഷ് എന്നിവരാണ് ഹാജരാകാതിരുന്നത്. ഒന്നാം പ്രതി ജയചന്ദ്രന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാലാണ് ഹാജരാകത്തതെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇനി ഒഴിവുകള്‍ പറയരുതെന്ന് കോടതി അന്ത്യശാസനം നല്‍കി.
ഗുണ്ടാത്തലവന്‍ കാരി സതീഷ് അടക്കം പത്തൊമ്പത് പേരാണ് കേസില്‍ പ്രതികള്‍. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.