മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബറാക് ഒബാമ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഡല്‍ഹിയിലെത്തി.
വ്യോമസേനയുടെ പാലം വിമാനത്താവളത്തിലാണ് ഒബാമ വിമാനമിറങ്ങിയത്. 56-മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് ഒബാമ എത്തിയിരിക്കുന്നത്. കര്‍ശനസുരക്ഷയാണ് തലസ്ഥാന നഗരിയില്‍ ഒബാമയ്ക്കായി ഒരുക്കിയിരിക്കുന്നത്.

മൂന്നു ദിവസം ഇന്ത്യ സന്ദര്‍ശിക്കുന്ന ഒബാമ നരേന്ദ്ര മോദിയുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ത്യ, അമേരിക്ക ആണവകരാര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചും പ്രതിരോധമേഖലയിലെ സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ചുമാകും പ്രധാന ചര്‍ച്ച. താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കിയ ഒബാമ ചൊവ്വാഴ്ച മടങ്ങും.

റഷ്യന്‍ രീതിയില്‍ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ മുഖ്യ അതിഥിയാകുന്ന ആദ്യ അമേരിക്കാന്‍ പ്രസിഡന്റും ഒബാമയാണ്. ബറാക് ഒബാമയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് ഇന്ത്യ അമേരിക്ക ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കും.

Top