മൂന്ന് പേര്‍ക്കു കൂടി ഡല്‍ഹിയില്‍ പന്നിപനി

ന്യൂഡല്‍ഹി: മൂന്ന് പേര്‍ക്കു കൂടി പുതിയതായി ഡല്‍ഹിയില്‍ പന്നിപനി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 33 വയസുള്ള രണ്ടു സ്ത്രീകള്‍ക്കും അഞ്ചു വയസുകാരന്‍ ബാലനുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 35 ആളുകള്‍ക്ക് പന്നിപനി ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡിസംബറില്‍ മാത്രം ഒന്‍പത് പേര്‍ക്ക് പന്നി പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതിനിടയില്‍ രോഗലക്ഷണങ്ങളുമായി ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 32-കാരി സ്ത്രീയുടെ രക്ത സാമ്പിള്‍ എന്‍സിഡിസിയിലേക്ക് പരിശോധനയ്ക്കായി അയയ്ച്ചു നല്‍കിയിരിക്കുകയാണ്.

Top