മെലിഞ്ഞ സാംസങ് ഗാലക്‌സി 6; ടീസര്‍ വീഡിയോ പുറത്ത്

സാംസംങിന്റെ അടുത്ത തലമുറ ഫോണിന്റെ ഔദ്യോഗിക ടീസര്‍ വീഡിയോ പുറത്ത്. ഇതേവരെ വിപണിയിലെത്തിയതില്‍ ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കും ഗാലക്‌സി 6. മാര്‍ച്ച് ഒന്നിന് ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഗാലക്‌സി 6 കമ്പനി പുറത്തിറക്കുമെന്നാണ് കരുതുന്നത്.

ഗാലക്‌സി ആല്‍ഫയ്ക്കു സമാനമായി ലോഹനിര്‍മിത ഫ്രെയിം ആയിരിക്കും ഗാലക്‌സി 6 നും എന്നാണ് സൂചന. 55.2 ഇഞ്ച് വലിപ്പത്തിലെ അമോള്‍ഡ് സ്‌ക്രീനിലുള്ള ഫോണ്‍ നാലു നിറങ്ങളില്‍ ലഭിക്കും. മുമ്പ് കരുതിയിരുന്നതു പോലെ മൂന്നു ജിഗാബൈറ്റ് മെമ്മറിയില്‍നിന്നു വ്യത്യസ്തമായി നാല് ജിബി റാം ആയിരിക്കും ഫോണിലെന്നും സൂചനയുണ്ട്.

രണ്ടു വേരിയന്റുകളിലും ഫോണ്‍ എത്തുമെന്നും ചില കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നു. 16നും 20നും ഇടയില്‍ മെഗാപിക്‌സലിന്റേതായിരിക്കും കാമറ. മുന്‍ കാമറ അഞ്ച് മെഗാപിക്‌സലായിരിക്കും.

32 ജിബി വേര്‍ഷന് 54700 രൂപയും 64 ജിബി വേര്‍ഷന് 62000 രൂപയും 128 ജിബി വേര്‍ഷന് 69300 രൂപയുമായിരിക്കും വിലയെന്ന്‌
പ്രതീക്ഷിക്കുന്നു.

Top