മെല്‍ബണ്‍ ടെസ്റ്റ് : രെഹാനയും കോഹ്‌ലിയും തിരിച്ചടിക്കുന്നു

മെല്‍ബണ്‍: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനയും അര്‍ദ്ധസെഞ്ച്വറി നേടിയമുരളി വിജയുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഒരുവിക്കറ്റിന് 108 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടമായി.

55 റണ്‍സുമായി മുരളി വിജയും 25 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ തലേദിവസത്തെ സ്‌കോറില്‍ ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പുജാരയും 13 റണ്‍സ് കൂടി നേടി വിജയും പുറത്തായതോടെ ഇന്ത്യ അപകടം മണത്തതാണ്. എന്നാല്‍ രെഹാനയും കോഹ്‌ലിയും ക്രീസില്‍ പിടിച്ചു നിന്ന് തിരിച്ചടിച്ചു. വിജയുടെ വിക്കറ്റ് വാട്‌സണും പുജാരയുടെ വിക്കറ്റ് ഹാരീസും വീഴ്ത്തി.

530 റണ്‍സ് എന്ന ആതിഥേയരുടെ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്നിന് 336 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് മൂന്നാം ദിനം 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. ഓപ്പണര്‍ മുരളി വിജയ് (68), ചേതേശ്വര്‍ പൂജാര (25) എന്നിവരുടെ വിക്കറ്റുകളാണ് രാവിലെ തന്നെ വീണത്.

Top