മെഴ്‌സിഡിസിന്റെ കോംപാക്ട് സെഡാന്‍ സിഎല്‍എ ഇന്ത്യയില്‍ നിര്‍മ്മിക്കും

മെഴ്‌സിഡിസ്സിന്റെ കോംപാക്ട് സെഡാനായ സിഎല്‍എ മോഡല്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും. ഛക്കനില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം നടക്കുക. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് വിപണിയില്‍ ലഭ്യമാണ് മെഴ്‌സിഡിസ് സിഎല്‍എ ചെറുസെഡാന്‍.

സെഗ്മെന്റില്‍ വര്‍ധിച്ചുവരുന്ന മത്സരത്തെ കാര്യക്ഷമമായി നേരിടാന്‍ മെഴ്‌സിഡിസ്സിനെ ഈ പുതിയ നീക്കം സഹായിക്കും. വിലയിടുന്നതില്‍ ഇനി മത്സരക്ഷമത കൂടും. മെഴ്‌സിഡിസ്സിന്റെ ഇന്ത്യയിടെ പ്ലാന്റില്‍ നിര്‍മാണത്തിനെത്തുന്ന ഏഴാമത്തെ മോഡലാണ് സിഎല്‍എ ക്ലാസ്സ്. യുവാക്കള്‍ക്കിടയില്‍ സിഎല്‍എ ക്ലാസ്സിന് വലിയ സ്വീകാര്യതയുണ്ട്.

ജര്‍മനിക്കു പുറത്ത് വളരെക്കുറച്ചിടങ്ങളില്‍ മാത്രമേ മെഴ്‌സിഡിസ് കാറുകള്‍ ഉല്‍പാദിപ്പിക്കുന്നുള്ളൂ. ഇന്തോനീഷ്യ, മലേഷ്യ, വിയറ്റ്‌നാം, ഇന്ത്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലാണ് മെഴ്‌സിഡിസ്സിന് പ്ലാന്റുകളുള്ളത്.

Top