‘മേക്ക് ഇന്‍ ഇന്ത്യ’: ജാഗ്രത വേണമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ ജാഗ്രത വേണമെന്ന് കേന്ദ്രത്തോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദ്ദേശിച്ചു. പദ്ധതിയുടെ ഉദ്ദേശം നിര്‍മ്മാണ മേഖലയെ മാത്രം കേന്ദ്രീകരിച്ചുള്ളതാകരുതെന്നും അദ്ദേഹം ന്യൂഡല്‍ഹിയുല്‍ ഒരു ചടങ്ങില്‍ പറഞ്ഞു. പ്രത്യേക മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രോത്സാഹനം ചൈനയില്‍ വന്‍ വിജയമായിരുന്നു. എന്നാല്‍, ഇന്ത്യ വ്യത്യസ്തമാണ്. ഇന്ത്യയുടെ വളര്‍ച്ചയും വ്യത്യസ്ത സമയത്താണ്. അതിനാല്‍ ഏത് നീക്കവും ജാഗ്രതയോടെ വേണം. നിര്‍മ്മാണ മേഖലയെ കേന്ദ്രീകരിച്ച് ചൈന പിന്തുടര്‍ന്ന കയറ്റുമതി ലക്ഷ്യമിട്ടുള്ള വളര്‍ച്ചാ പാതയ്ക്ക് സമാനമാണ് ‘മേക്ക് ഇന്‍ ഇന്ത്യ’. അങ്ങനെ ഒരു മേഖലയെ മാത്രം കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top