മേട്ടുപാളയത്ത് ആനകള്‍ക്കു സുഖചികിത്സ

മേട്ടുപ്പാളയം: മേട്ടുപാളയത്ത് ആനകള്‍ക്കു സുഖചികിത്സ തുടങ്ങി. കോയമ്പത്തൂര്‍ മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ കോവിലിനുസമീപം ഭവാനി ആറിന്റെ കരയിലാണ് സുഖചികിത്സ. ചികിത്സ ജനുവരിമാസം 27 വരെ തുടരും.ചികിത്സ നടത്തുന്ന പ്രദേശത്തിനു ചുറ്റും സോളാര്‍ വൈദ്യുതിവേലിയും വിളക്കുകളും സ്ഥാപിച്ചതിനു പുറമേ ആനകള്‍ക്കായുള്ള പാചകപ്പുര, മരുന്നുനിര്‍മാണത്തിനുള്ള ഒരുക്കങ്ങളും നടത്തി. തമിഴ്‌നാട് കമ്മീഷണര്‍ ധനപാല്‍ കഴിഞ്ഞദിവസം ഇതിനുള്ള ഒരുക്കങ്ങള്‍ നേരിട്ടു പരിശോധിച്ചു.

മേട്ടുപ്പാളയത്ത് മൂന്നാമത്തെ തവണയാണ് ആനകള്‍ക്ക് സുഖചികിത്സ നടത്തുന്നത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍, മഠങ്ങള്‍ എന്നിവയില്‍നിന്നുള്ള 42 ആനകള്‍, പുതുച്ചേരിയില്‍നിന്നും രണ്ടാനകള്‍, നാഗൂര്‍ദര്‍ഗയിലുള്ള ആനകള്‍ എന്നിങ്ങനെ 45-ഓളം ആനകള്‍ പങ്കെടുക്കും. ഇതിനു പുറമേ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 53 ആനകള്‍ക്കും അഞ്ചു സ്ഥലങ്ങളിലായി ചികിത്സ നല്കും

Top