പാറ്റ്‌ന: ഇന്ത്യയിലെ മേല്‍ജാതിക്കാരെ കുറിച്ചുള്ള ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ പരാമര്‍ശം വിവാദത്തില്‍. ഉയര്‍ന്ന ജാതിക്കാരെല്ലാം വിദേശികളാണെന്നും ആര്യന്‍ പരമ്പരയില്‍പ്പെട്ടവരാണെന്നുമാണ് ജിതന്‍ റാം മഞ്ജി പ്രസ്താവിച്ചത്.
”ഉയര്‍ന്ന ജാതിക്കാരെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇവിടെ വന്നവരാണ്. ഗോത്ര വര്‍ഗക്കാരും ദളിതരുമാണ് മണ്ണിന്റെ മക്കള്‍”. അവരോട് വിദ്യാഭ്യാസം നേടാനും രാഷ്ട്രീയ പരിജ്ഞാനം ഉണ്ടാക്കാനും മഞ്ജി നിര്‍ദ്ദേശിച്ചു. ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാനാകുമെന്നും മഞ്ജി പറഞ്ഞു.
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതച്ച് സംസ്ഥാനത്ത് വര്‍ഗീയ ഭീതി സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു.