മൈക്രോമാക്‌സ് തങ്ങളുടെ പുതിയ ബഡ്ജറ്റ്‌ഫോണ്‍ മൈക്രോമാക്‌സ് ക്യാന്‍വസ് ഹ്യൂ വിപണിയില്‍ ഇറക്കി. ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ കിറ്റ്കാറ്റിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1.3 ജിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിക്കുന്നത്.
5 ഇന്‍ഞ്ച് എഎംഒ എല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോര്‍ണിയ ഗോറില്ലാ ഗ്ലാസ് 3 ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നല്‍കുന്നു. 8 എംപി ഓട്ടോ ഫോക്കസാണ് ഫോണ്‍ 2 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. 8 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്, 32 ജിബി വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയും ഉണ്ട്.
ഡ്യൂവല്‍ സിം ആണ് ഫോണ്‍, ബ്ലൂടൂത്ത് വൈഫേ സൗകര്യങ്ങളും ഫോണിനുണ്ട്. 3000 എംഎഎച്ചാണ് ബാറ്ററി ഇത് പ്രധാനഘടകം തന്നെയാണ്. ജനുവരി 16ന് ഫോണ്‍ വിപണിയില്‍ എത്തും. എന്നാല്‍ 1ജിബി മാത്രമാണ് റാം എന്നത് ഒരു പോരായ്മയായി വിലയിരുത്തപ്പെടുന്നുണ്ട്.