മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഉയര്‍ന്ന സ്‌പെക്ട്രം നിരക്കുകളാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ സെല്ലുലാര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഉയര്‍ന്ന റിസര്‍വ് റേറ്റുകള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബാധ്യതയാണെന്നും ഇത് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിലേക്കാണ് നയിക്കുന്നതെന്നും സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് ടെലികോം മിനിസ്റ്റര്‍ രവി ശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ പറയുന്നു.  ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 2.5 ലക്ഷം കോടി കടബാധ്യതയിലാണെന്നാണ് സിഒഐഎയുടെ വാദം.

Top