ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മൊബൈല്‍ കച്ചവട സാധ്യതകണ്ട് മൊബൈല്‍ സ്റ്റോറുകള്‍ ഇകൊമേഴ്‌സ് സൈറ്റുകളുമായി കൈകോര്‍ക്കുന്നു. ‘മൊബൈല്‍ സ്‌റ്റോര്‍’, ‘യുണിവര്‍സെല്‍’ തുടങ്ങിയവയാണ് ഫ്‌ലൂപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയവയുമായി വില്‍പനയില്‍ സഹകരിക്കുന്നത്.
ഇകൊമേഴ്‌സ് സൈറ്റുകളിലൂടെമാത്രം മൊബൈല്‍ പുറത്തിറക്കലും വില്‍പനയും പൊടിപൊടിക്കുന്നതാണ് മൊബൈല്‍ സ്റ്റോറുകളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഓണ്‍ലൈനിലൂടെമാത്രം വില്‍പന നടത്തുമ്പോള്‍ മൊബൈല്‍ കമ്പനികള്‍ക്ക് 30 ശതമാനത്തോളം തുക ലാഭിക്കാനകുമെന്നതിനാല്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തുവരുമെന്നാണ് കരുതുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മൊബൈല്‍ വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് സറ്റോറുകള്‍ ചെയ്യുക. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ മാത്രം വില്‍പനയുള്ള മൊബൈല്‍ ഫോണുകള്‍തേടി ഉപഭോക്താക്കള്‍ ഷോപ്പുകളിലെത്തുന്നത് വ്യാപകമായതായി വില്‍പനക്കാര്‍ പറയുന്നു.