തിരുവനന്തപുരം: രാജ്യത്തെ മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി തുടങ്ങും. വ്യാഴാഴ്ച രാത്രി 12 വരെയാണു പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബില്‍ 2015 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
ഏകീകൃത ലൈസന്‍സിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളും നിയമലംഘനകള്‍ക്കു കര്‍ശനശിക്ഷകളുമാണു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ഗതാഗത സുരക്ഷാ ബില്ലിലുള്ളത്. ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സംസ്ഥാന ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും.