മോട്ടോറോള മൊബൈല്‍ ഇനി ലെനോവോയ്ക്കു സ്വന്തം

വാഷിങ്ടണ്‍: ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ലെനോവോ, മോട്ടറോള മൊബൈല്‍ ഏറ്റെടുത്തു. യു.എസിലും മറ്റ് വികസിത മാര്‍ക്കറ്റുകളിലും ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ലെനോവോയുടെ ഈ നീക്കം. ഇതോടെ മോട്ടോറോളയുടെ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളും 3500 ജീവനക്കാരും ലെനോവോയുടെ സ്വന്തമായി. ലെനോവോ ഏറ്റെടുത്തതോടെ മൊബൈല്‍ വിപണിയില്‍ ചൈനീസ് കമ്പനിയായ ഷിവോമിയുടെ മൂന്നാംസ്ഥാനം ലെനോവോയ്ക്കു ലഭിച്ചു.

ഷിവോമി നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആപ്പിളും സാംസങ്ങുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആപ്പിള്‍ ഐ ഫോണിന്റെയും സാംസങ്ങ് ഗാലക്‌സിയുടെയും നിഴലിലായിരുന്നു മോട്ടറോള. എന്നാല്‍, ഗൂഗ്‌ളിനു കീഴില്‍ മോട്ടോ ജിയും മോട്ടോ ഇ സ്മാര്‍ട്ട്‌ഫോണും ഇറക്കി മോട്ടോറോള വിപണിയുടെ മുന്‍നിരയിലേക്കു വരുകയായിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഇറക്കിയ ഹാന്‍ഡ്‌സെറ്റുകളാണ് മോട്ടോ സീരീസിനെ ജനകീയമാക്കിയത്

Top