ന്യൂഡല്‍ഹി: വഡോദര ലോക്‌സഭാ സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആംആദ്മി ടിക്കറ്റില്‍ മത്സരിച്ച സുനില്‍ ദിഗംബര്‍ കുല്‍ക്കര്‍ണി ബി.ജെ.പിയില്‍ ചേര്‍ന്നു. കുല്‍ക്കര്‍ണി ശനിയാഴ്ച മുതല്‍ ഡല്‍ഹിയില്‍ ബി.ജെ.പിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും.
മോഡിയോട് മത്സരിച്ച കുല്‍ക്കര്‍ണിക്ക് 10101 വോട്ടുകള്‍ മാത്രമാണ് അന്ന് ലഭിച്ചത്. 845464 വോട്ടുകള്‍ നേടിയ മോദി റെക്കോര്‍ഡോടെയാണ് വിജയിച്ചു കയറിയത്. കോണ്‍ഗ്രസിന്രെ മധുസൂദന്‍ മിസ്ത്രിയായിരുന്നു പ്രധാന എതിരാളി.