മോഡിക്ക് അസംതൃപ്തി; മതപരിവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തി

സൂററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി അസന്തുഷ്ടി പ്രകടിപ്പിച്ചതിനെതുടര്‍ന്ന് സംഘപരിവാറിന്റെ മതപരിവര്‍ത്തനപരിപാടിയായ ഘര്‍വാപസി തല്‍ക്കാലത്തേക്ക് നിറുത്തിവയ്ക്കുന്നു. വിശ്വഹിന്ദു പരിഷത്ത് രാജ്യമെമ്പാടുമുള്ള പ്രവര്‍ത്തകര്‍ക്ക് വാക്കാല്‍ ഇതിനുള്ള നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇക്കാര്യം വി.എച്ച്.പി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റവുമവസാനം മദ്ധ്യപ്രദേശിലെ വത്സാദ് ജില്ലയില്‍ ക്രിസ്ത്യാനികളെ മതംമാറ്റിയത് വിവാദമായതോടെയാണ് വി.എച്ച്.പി തല്‍ക്കാലത്തേക്ക് പിന്‍വാങ്ങിയത്.

ഞായറാഴ്ച മദ്ധ്യപ്രദേശിലും കേരളത്തിലുമാണ് മതംമാറ്റം നടന്നത്. കേരളത്തില്‍ വ്യാപകമായില്ലെങ്കിലും മദ്ധ്യപ്രദേശില്‍ ആറുലക്ഷത്തോളം പേര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്നാണ് വി.എച്ച്.പി അവകാശപ്പെടുന്നത്.

Top