ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയീദും കൂടിക്കാഴ്ച നടത്തി. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. ഭരണഘടനയില്‍ കാശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, സൈന്യത്തിനുള്ള പ്രത്യേക അധികാരം എന്നീ തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ചയായതായാണ് അറിയുന്നത്.
കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യം നടപ്പാക്കാനുദ്ദേശിക്കുന്ന പൊതുമിനിമം പരിപാടി സംബന്ധിച്ചു ചര്‍ച്ച നടന്നു.