മോഡിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎസുമായി പ്രതിരോധ ഇടപാടിന് അനുമതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി (സിസിഎസ്) യുഎസുമായി പ്രതിരോധ ഇടപാടിന് അനുമതി നല്‍കി.

ചൊവ്വാഴ്ച ചേര്‍ന്ന സിസിഎസ് യോഗമാണ് 22 അപാച്ചേ അറ്റാക്ക് ഹെലികോപ്റ്ററുകളും 15 ചിനോക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് അനുമതി നല്‍കിയത്. ഏതാണ്ട് 250 കോടി യുഎസ് ഡോളറിന്റെ ഇടപാടിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

യുഎസുമായുള്ള കരാറില്‍ ഇതു കൂടാതെ റഡാറുകളും യുദ്ധ മുഖത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാന്‍ കരാറായിട്ടുണ്ട്. ഏറ്റവും നൂതന സാങ്കേതിക വിദ്യയുള്ള ഹെലികോപ്റ്ററുകളാണ് അപാച്ചേ.

ഈ വര്‍ഷം ജൂണില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ഈ കരാറില്‍ ഒപ്പുവച്ചത്.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പോകുന്നത്. അതിനുശേഷം സിലിക്കണ്‍ വാലിയിലും ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനത്തും മോദി സന്ദര്‍ശനം നടത്തും.

Top