ന്യൂഡല്‍ഹി: മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോഡി അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിക്കുന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അദാനിക്ക് 6020 കോടി രൂപ വായ്പ നല്‍കിയത് വഴിവിട്ടാണെന്നും കിസാന്‍ വികാസ് പത്ര വീണ്ടും നടപ്പിലാക്കുന്നത് അഴിമതിയുടെ ഭാഗമായാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.