മോഡി ഇടപെട്ടു; ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന തമിഴ് നാട്ടില്‍ നിന്നുള്ള അഞ്ച് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ ജയിലിലേയ്ക്ക് വിട്ടയയ്ക്കാമെന്ന് ശ്രീലങ്കന്‍ ഗവണ്‍മെന്റ് അറിയിച്ചു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് അഞ്ച് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയിലായിരുന്നത്.നരേന്ദ്ര മോഡി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജ്പക്‌സയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊളിലാളികളെ ഇന്ത്യയിലേക്ക് വിട്ടയക്കാന്‍ ധാരണയായതെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു. ട്വിറ്ററഇലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം അറിയിച്ചത്.

2011ലാണ് രാമേശ്വരത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളെ മയക്കുമരുന്ന് കേസില്‍ ശ്രീങ്കന്‍ നേവി പിടികൂടിയത്. ഹെറോയിന്‍ ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്ന കേസില്‍ കൊളംബോ ഹൈക്കോടതി അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്കും വധ ശിക്ഷ വിധിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ നിരപരാധികളാണെന്നും ശ്രീലങ്കയിലെ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇന്ത്യ അറിയിച്ചു.

Top