ന്യൂഡല്‍ഹി: പത്ത് ദിവസത്തെ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്രതിരിക്കും. മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
മ്യാന്‍മറില്‍ ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണു പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലേക്കു പോവുക. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനൊപ്പം പ്രധാനമന്ത്രി ടോണി ആബട്ടുമായി ഉഭയകക്ഷിചര്‍ച്ചയും നടത്തും.
28 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. 1986ല്‍ രാജീവ് ഗാന്ധിയാണ് ഒടുവില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.