കൊളംബോ: ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ മോശം പെരുമാറ്റത്തില്‍ താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മ്മ, ശ്രീലങ്കന്‍ താരങ്ങളായ ദമ്മിക പ്രസാദ്, ദിനേശ് ചണ്ഡിമല്‍, ലാഹിരു തിരിമന്ന എന്നിവര്‍ക്കെതിരെയാണ് ഐസിസി നടപടിയെടുക്കുക.
ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ശരിയാണെന്ന് ഐസിസി കണ്ടെത്തിയിട്ടുണ്ട്. മത്സര ശേഷമായിരിക്കും നടപടി.
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റിംഗിനിടെ ധമിക പ്രസാദ് തുടങ്ങിവെച്ച പ്രശ്നങ്ങളാണ് താരങ്ങള്‍ക്കെതിരെ ശിക്ഷ നടപടിയായി വരുന്നത്.
നേരത്തെ രണ്ടാം ടെസ്റ്റിലും ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് പിഴശിക്ഷ വിധിച്ചിരുന്നു. മാച്ച് ഫീയുടെ 65 ശതമാനമാണ് അന്ന് പിഴ അടയ്ക്കണമെന്നാണ് ഐസിസി നിര്‍ദേശിച്ചത്.
ലങ്കന്‍ ബാറ്റ്സ്മാന്മാരായ തിരിമനെയും ചന്ദിമലും പുറത്തായപ്പോള്‍ പ്രകോപനപരമായി പെരുമാറിയതിനായിരുന്നു പിഴശിക്ഷ. തിരിമനെയെ പ്രകോപിച്ചതിന് 15 ശതമാനവും ചന്ദിമലിനെ പ്രകോപിച്ചതിന് 50 ശതമാനവുമാണ് പിഴ ഈടാക്കിയിരിക്കുന്നതെന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.