മ്യാന്‍മര്‍ തിരഞ്ഞെടുപ്പ്; ആങ് സാന്‍ സ്യൂചിയുടെ പാര്‍ട്ടിക്ക് ചരിത്ര വിജയം

യംഗൂണ്‍: മ്യാന്‍മര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ആങ് സാന്‍ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരമുറപ്പിച്ചു. എണ്‍പത് ശതമാനത്തോളം സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും കൂടി 348 സീറ്റുകളാണ് 664 അംഗ പാര്‍ലമെന്റില്‍ എന്‍.എല്‍.ഡി നേടിയത്. 329 സീറ്റാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.

അര നൂറ്റാണ്ടിന് ശേഷമുള്ള ആദ്യത്തെ ജനാധിപത്യ സര്‍ക്കാരാണ് സ്യൂചിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുന്നത്. എന്നാല്‍ സ്യൂചി പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ സാധ്യത കുറവാണ്. 2011ല്‍ പട്ടാളം ഭരണഘടനയില്‍ വരുത്ത ഭേദഗതിയിലൂടെ സ്യൂചിയെ ഉന്നതാധികാരത്തില്‍ നിന്നും വിലക്കിയ സാഹചര്യത്തിലാണിത്.

നവംബര്‍ എട്ടിന് നടന്ന വോട്ടെടുപ്പിന്റെ അന്തിമഫലം ഇനിയും വരാനുണ്ട്. ജനുവരിയില്‍ മാത്രമേ പാര്‍ലമെന്റ് കൂടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കൂ.

Top